Posts

Showing posts from March, 2020

LIFE SKILL WORKSHOP

Image
2019-21BEd curriculam ത്തിന്റെ ഭാഗമായ life skill workshop ഇന്ന് നടന്നു. Dr. Suresh kurup സർ ആയിരുന്നു ഞങ്ങൾക്ക് ക്ലാസ്സ്‌എടുക്കാൻ വന്നത്. Zoology പ്രൊഫസറും രണ്ട് phD നേടിയ പ്രഗൽഭ അദ്ധ്യാപകനും ആയ അദ്ദേഹം 10  life skill കളെക്കുറിച്ച് ആദ്യ ക്ലാസ്സിൽ വിശദമാക്കി.. തമാശയിലൂടെയും രസകരമായ ഉദാഹരണങ്ങളിലൂടെയുമുള്ള ക്ലാസ്സ്‌ വളരെ ശ്രദ്ധപൂർവ്വം ഞങ്ങൾ കേട്ടിരുന്നു. ഉച്ചക്ക് ശേഷമുള്ള പ്രായോഗിക ക്ലാസുകൾ വിവിധ skill കൾ ഞങ്ങളിൽ കൊണ്ട്  വരാൻ   സഹായിച്ചു. Face to face interaction ആണ് എനിക്ക്ഇതിൽ ഏറ്റവും ഇഷ്ടപെട്ട activity.. ഇന്നത്തെ ഈ ക്ലാസ്സിലൂടെ അധ്യാപകർ ആകാൻ പോകുന്നഞങ്ങൾ അറിഞ്ഞിരിക്കേണ്ട നാളെ കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.

നാടകരചനയും അവതരണവും

Image
ഒൻപതാം ക്ലാസിലെ ജീവശാസ്ത്രം ടെസ്റ്ബുക്കിലെ "ഊർജ്ജത്തിനായി ശ്വസിക്കാം "എന്ന ഭാഗം നാടകമാക്കി അവതരിപ്പിച്ചു.. വർധിച്ചുവരുന്ന രോഗങ്ങൾ ഏറെക്കുറെ നമ്മുടെ ഭക്ഷണരീതികൾ കൊണ്ട് ഉണ്ടാക്കുന്നവയാണ് .. എത്രത്തോളം മാരകമാണ് നമ്മുടെ ഇന്നത്തെ ജീവിതരീതികൾ എന്നത് വിദ്യാർത്ഥികൾക്  കാണിച്ചു കൊടുക്കാനും  അതിലൂടെ അവരിൽ ഒരു അവവബോധം സൃഷ്ടിക്കുവാനും സാധിച്ചു. "ആരോഗ്യമാണ് സമ്പത്ത് "

തീയറ്റർ എഡ്യൂക്കേഷൻ

Image
കേരള യൂണിവേഴ്സിറ്റി തീയറ്റർ വിഭാഗം അധ്യാപകനായ സതീഷ് സി നായർ സർ 'തീയറ്റർ ആർസുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.  9. 30ന് ആരംഭിച്ച ക്ലാസ് രണ്ടു വിഭാഗങ്ങളായിട്ടായിരുന്നു നടത്തിയത്. ആദ്യവിഭാഗത്തിൽ നാടക കലയെപ്പറ്റി വിശദമായി ക്ലാസ് എടുത്തു.  നാടകത്തെപ്പറ്റി പരാമർശിക്കുന്ന രണ്ടു ഗ്രന്ഥങ്ങൾ -പൊയറ്റിക്സ് (അരിസ്റ്റോട്ടിൽ ), നാട്യശാസ്ത്രം (ഭരതമുനി ). ഒപ്പം "ഒരു പൂർണ ക്രിയയുടെ അനുകരണമാണ് നാടകം "എന്ന അരിസ്റോട്ടിലിന്റ വാക്കുകളും കൂട്ടിച്ചേർത്തു. ഒപ്പം വ്യത്യസ്ത നാടക വേദികളെപറ്റിയും വ്യസ്തങ്ങളായ നാടകങ്ങളെപ്പറ്റിയും പറഞ്ഞു തന്നു. പ്രൊഫഷണൽ നാടകം ( കലയും സാമ്പത്തികവും ലക്ഷ്യമാക്കിയുള്ളത് )അമച്വർ നാടകം (കലയോടുള്ള താല്പര്യം ലക്ഷ്യമാക്കിഉള്ളത് ) തനതു നാടകം (നാടോടി ക്ലാസിക് കലകളുടെ മിശ്രണം ) സംഗീതനാടകം, ദരിദ്രനാടകം, പരിസ്ഥിതി നാടകംഎന്നിങ്ങനെ യുള്ള നാടകങ്ങളെപറ്റിയും സൂചിപ്പിച്ചു. ശബ്ദത്തിന്റയും താളത്തിന്റെയും പ്രാധാന്യത്തെ പറ്റിയും കൂട്ടിച്ചേർത്തു.പിന്നീടു രണ്ടാമത്തെ വിഭാഗത്തിൽ eങ്ങനെ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കാം എന്ന് പറഞ്ഞുതന്നു. അതനുസരിച്ചു 20 മിനിറ്റ് സമയം തന്നു. ഗ്രുപ്പുകളായി തിരിഞ്ഞു ഞങ...

അഭിനന്ദനങ്ങൾ

Image
മഹാത്മാഗാന്ധിയുടെ 150ആം ജന്മവാര്ഷികത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ മത്സരങ്ങളിൽ വിജയിച്ച സുഹൃത്തുക്കൾക്കു അഭിനന്ദനങൾ