Posts

Showing posts from May, 2020

E post -5"പ്ലാസ്റ്റിക് വില്ലൻ "

Image
കാലങ്ങളേറെയായി നമ്മൾ കേൾക്കുന്നു പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് എന്നാൽ അതിനെപ്പറ്റി മറ്റുള്ളവരെ ഉപദേശിക്കാനല്ലേ നമ്മളാരും തന്നെ ഒന്നും ചെയ്യുന്നില്ല എന്നത് വാസ്തവം. പുതിയ രോഗങ്ങൾ നമ്മുടെ ചുറ്റിനും ഉണ്ടെന്നറിയുമ്പോഴും ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല എന്ന ഭാവത്തിൽ നിൽക്കാനാണ് നമുക്കിഷ്ടം. കൊറോണയുടെ കാര്യം തന്നെയെടുക്കാം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്കുകൾ, കയ്യുറകൾ, സാനിടൈസർ കുപ്പികൾ എന്നുവേണ്ട ഇവയിലെല്ലാം പല തോതിൽ പ്ലാസ്റ്റിക്കും ഉണ്ടെന്ന കാര്യം അറിയാമെങ്കിലും അറിഞ്ഞില്ലെന്നു നടിക്കുന്നു  ചിലരെങ്കിലും.. ഒരുകാര്യം മറക്കരുത് പ്ലാസ്റ്റിക് എന്നും പ്ലാസ്റ്റിക് ആണ് കത്തിച്ചാൽ വിഷവാതകം കത്തിച്ചില്ലേങ്കിൽ മണ്ണിനു ദോഷം അല്ലാതെ അത് ചില മനുഷ്യരെപ്പോലെ എപ്പോഴും മാറിക്കൊണ്ടിരിക്കില്ല.. 

E post -4 " ഓൺലൈൻ സയൻസ് ലബോറട്ടറി "

Image
കൊറോണ പോലെയുള്ള മഹാമാരികൾ ഇങ്ങനെ മനുഷ്യരാശിയ്ക്കെതിരെ തിരിഞ്ഞാൽ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഏകമാർഗം ഓൺലൈൻ തന്നെയാണ്. ലാബിൽ ചെയ്യേണ്ട പല പരീക്ഷണങ്ങളും വിർച്വൽ ലാബുകളിലൂടെ ചെയ്യേണ്ട സ്ഥിതി. ഏതൊരു കാര്യത്തിനും ഒരു നാണയത്തെ പോലെ രണ്ടുവശങ്ങളുണ്ടല്ലോ. .? അതായത് ഒരുതരത്തിൽ നോക്കിയാൽ കുട്ടികൾക്കു അത് പ്രയോജനകരമാണ് കാരണം അവർക്കാവശ്യമുള്ള അത്രയും തവണ ആവർത്തിച്ച് കാണുന്നതിനും അപകട സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്. പക്ഷെ മറ്റൊരു തരത്തിൽ നോക്കിയാൽ സ്വന്തം കൈകൾ ഉപയോഗിച്ചു നേരിട്ട് കണ്ടും കേട്ടും തൊട്ടറിഞ്ഞും നിരീക്ഷിക്കാനുള്ള അവരുടെ അവസരം നഷ്ടപ്പെടുന്നു. പക്ഷെ ഈ ഒരു രോഗവ്യാപനസാഹചര്യത്തിൽ നമ്മളിതിനോട് പൊരുത്തപ്പെട്ടേ മതിയാകൂ.. 

E post- 3 "ICT &Biology"

Image
ശാസ്ത്രപഠനരംഗത്ത് വൻകുതിച്ചു ചാട്ടമാണ് ഇന്ന് വന്നു ചേർന്നിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം സ്മാർട്ട്‌ ക്ലാസ്റൂമുകൾ ആയതുകൊണ്ട്തന്നെ ICT ഉപയോഗിച്ചാണ് കൂടുതൽ പാഠഭാഗങ്ങളും പഠിപ്പിക്കുന്നത്. പ്രത്യേകിച്ച് ജീവശാത്രരംഗത്ത് ഉദാഹരണമായി വർക്കിംഗ്‌ ഓഫ് ഹാർട്ട്‌, ബ്ലഡ്‌ സർകുലേഷൻ, തുടങ്ങി പ്രയാസമുള്ള ഭാഗങ്ങളൊക്കെ ICT ഉപയോഗിച്ചു പഠിപ്പിക്കുമ്പോൾ കൂടുതൽ ഫലപ്രദമായി അത് കുട്ടികളിൽ എത്തുന്നു. എന്നാൽ ചില സാഹചര്യത്താൽ പലപ്പോഴും ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും ഇതിലുൾപ്പെടുന്നു.ടെക്നിക്കൽ പ്രശ്നങ്ങൾ ഇതിനൊരു കാരണമാണ്. 

E post 2"ഓൺലൈൻ വിദ്യാഭ്യാസവും വ്യക്തിത്തവും"

Image
വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നത് കേവലം പുസ്തകത്തിലെ വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനുള്ള മാധ്യമമായല്ല നിലകൊള്ളുന്നത് മറിച്ച് കുട്ടികളെ സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് എങ്ങനെ മുന്നോട്ട് പോയി ജീവിതവിജയം നേടണം എന്ന് പഠിപ്പിക്കൽ കൂടിയാണ്. ഇവിടെ കുട്ടികളിൽ അവരറിയാതെ തന്നെ കൃത്യനിഷ്ഠ, കരുണ, ദയ, ബഹുമാനം, തുടങ്ങിയവ ഉൾച്ചേരുന്നു. ഓൺലൈൻ വിദ്യാഭ്യാസ രംഗം  മാനുഷിക മൂല്യങ്ങളുടെ അവബോധം നേടുന്നതിനുള്ള സാധ്യതയെ പൂർണമായും തള്ളിക്കളയുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അതിനാൽ വിദ്യാഭ്യാസം സമ്പൂര്ണമാകണമെങ്കിൽ നല്ലൊരു വിദ്യാഭ്യാസസ്ഥാപനത്തിൽ തന്നെ പഠനം പൂർത്തീകരിക്കേണ്ടതുണ്ട്. 

E post 1 :കോറോണയ്ക് എതിരെയുള്ള പോരാട്ടം എന്റെ ഭാവനയിൽ..

Image
   കരുതലോടെ നമുക്ക് മുന്നേറാം stay jome stay safe.