E post -4 " ഓൺലൈൻ സയൻസ് ലബോറട്ടറി "


കൊറോണ പോലെയുള്ള മഹാമാരികൾ ഇങ്ങനെ മനുഷ്യരാശിയ്ക്കെതിരെ തിരിഞ്ഞാൽ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഏകമാർഗം ഓൺലൈൻ തന്നെയാണ്. ലാബിൽ ചെയ്യേണ്ട പല പരീക്ഷണങ്ങളും വിർച്വൽ ലാബുകളിലൂടെ ചെയ്യേണ്ട സ്ഥിതി. ഏതൊരു കാര്യത്തിനും ഒരു നാണയത്തെ പോലെ രണ്ടുവശങ്ങളുണ്ടല്ലോ. .? അതായത് ഒരുതരത്തിൽ നോക്കിയാൽ കുട്ടികൾക്കു അത് പ്രയോജനകരമാണ് കാരണം അവർക്കാവശ്യമുള്ള അത്രയും തവണ ആവർത്തിച്ച് കാണുന്നതിനും അപകട സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്. പക്ഷെ മറ്റൊരു തരത്തിൽ നോക്കിയാൽ സ്വന്തം കൈകൾ ഉപയോഗിച്ചു നേരിട്ട് കണ്ടും കേട്ടും തൊട്ടറിഞ്ഞും നിരീക്ഷിക്കാനുള്ള അവരുടെ അവസരം നഷ്ടപ്പെടുന്നു. പക്ഷെ ഈ ഒരു രോഗവ്യാപനസാഹചര്യത്തിൽ നമ്മളിതിനോട് പൊരുത്തപ്പെട്ടേ മതിയാകൂ.. 

Comments