2019-21 വർഷത്തെ ഞങ്ങളുടെ കലാലയജീവിതത്തിന്റെ എറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു പഠനയാത്ര നടത്താൻ പറ്റാത്തിരുന്ന സാഹചര്യം. പക്ഷെ അതിനെയൊക്കെ മറികടക്കാൻ ക്യാമ്പിനോടൊപ്പം ഞങ്ങൾ സംഘടിപ്പിച്ച ഈ ഏകദിന യാത്രയ്ക് സാധിച്ചു. ചിരിച്ചും കളിച്ചും ആർത്തുല്ലസിച്ചും ആ യാത്ര ചെന്നെത്തിയത് കോട്ടയത്തെ "മംഗോമെ ഡോസ്" എന്ന വർണവൈവിധ്യങ്ങളുടെ കലവറയിലേക്കായിരുന്നു. 35 ഏക്കറോളം ഉണ്ടായിരിന്നു അവിടുത്തെ വിസ്മയങ്ങൾ. മീനൂട്ടും കുട്ടവഞ്ചിയുമെല്ലാം ഓർമച്ചെപ്പുകളിൽ കാത്തുവച്ചു. അലങ്കാര പക്ഷികളും സൈക്കിൾ സവാരിയും വെള്ളത്തിൽ നീന്തിത്തുടിക്കുന്ന സുഹൃത്തുക്കളും എല്ലാമായപ്പോൾ അതൊരു തരംഗമായി.... 8മണിയോടടുപ്പിച്ച് യാത്ര ആരംഭിച്ച ഞങ്ങൾ 3.30 യോട് കൂടി തിരിച്ചു വരാനായി തയാറെടുത്തു... അസ്തമയകിരങ്ങളെ തള്ളിമാറ്റി നിലാവെളിച്ചമെത്തിയപ്പോഴേക്കും മനോഹരമായ നിമിഷങ്ങളുടെ സ്പന്ദനങ്ങൾ കാത്തുവച്ചുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കൂടുകളിലേക് ചേക്കേറി..