ഈ ആഴ്ച്ച

 ഇന്ന് രണ്ടാഴ്ചത്തെ അധ്യാപന ജീവിതത്തിനു ശേഷം ഞങ്ങളെല്ലാവരും ഒത്തുകൂടിയ ദിവസമായിരുന്നു. എല്ലാവരും അവരവരുടെ ക്ലാസ്സിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവച്ചു അധ്യാപിക ശിവപ്രിയ ടീച്ചറും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പലർക്കും ഓൺലൈൻ ക്ലാസ്സുകളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അവർ പറയുകയുണ്ടായി. ചിലർ ഓൺലൈൻ ക്ലാസ്സുകളിലെ തമാശകളെ പറ്റി പറഞ്ഞു. എല്ലാവരും അധ്യാപനം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നല്ലൊരു ടീച്ചർ ആകാനുള്ള തയാറെടുപ്പിലാണ് എല്ലാവരും എന്ന് തന്നെ പറയാം

Comments