Posts

Showing posts from October, 2020

സംഗീത സന്ധ്യ

Image
                                                                                  ശ്രീ കാവാലം ശ്രീകുമാർ സാറിന്റെ അനുഗ്രഹീത ശബ്ദത്തിന് സാക്ഷിയാകാൻ ഈ മഹാനവമി ദിനത്തിൽ ഞങ്ങൾക് സാധിച്ചു..ഞങ്ങളുടെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ഞങ്ങൾക്കായി പാടിതന്നു. ഈ ലോക്‌ഡോൺ ദിനങ്ങളിൽ മനസിനു ആശ്വാസമേകാൻ സംഗീതത്തേക്കാൾ മറ്റൊരു എളുപ്പവഴി ഉണ്ടാകില്ല. ഒപ്പം ലോക്‌ഡോൺ ദിനങ്ങളിൽ മനസിനുണ്ടാകുന്ന അസ്വസ്ഥതകൾ കുട്ടികൾ എങ്ങനെ തരണം ചെയ്യണം എന്നുകൂടി അദ്ദേഹം വിവരിച്ചു തന്നു.. 

UN DAY E-QUIZ PROGRAMM

Image
 ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നടത്തപ്പെട്ട UN  ഡേ  E-Quiz പ്രോഗ്രാം വൻ വിജയമായി തീർന്നു എന്നതിലുള്ള സന്തോഷം ആദ്യമേ തന്നെ ഞാൻ പങ്കു വയ്ക്കട്ടെ. ഏകദേശം കേരളത്തിന്റെ അകത്തും പുറത്തുമുള്ള ഉള്ള 66 ലധികം വിവിധ ബിഎഡ്  കോളേജുകൾ, ബിരുദ കോളേജുകൾ,പോളിടെക്നിക് കോളേജുകൾ , ഗവേഷണ സ്ഥാപനങ്ങൾ, എൻജിനീയറിങ് കോളേജുകൾ , നഴ്സിങ് കോളേജുകൾ വിവിധ സ്കൂളുകൾ ... തുടങ്ങിയവർ ഞങ്ങളുടെ  കോളേജിലെ സോഷ്യൽ സയൻസ് ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട E-Quiz ൽ പങ്കെടുത്തു .  നമ്മുടെ കോളേജിലെ ചരിത്രത്തിൽ തന്നെ തന്നെ ആദ്യമായിട്ടാണ് ഇത്രയും അധികം കോളേജുകൾ പങ്കെടുക്കുന്ന  ഒരു ഓൺലൈൻ പ്രോഗ്രാം നടത്തപ്പെട്ടത്.അതിൻറെ ആതിഥെയത്വം ഏറ്റെടുത്തു അത് വൻ വിജയമാക്കി തീർക്കുവാൻ SOCIAL SCIENCE ഡിപ്പാർട്ട്മെന്റിന് സാധിച്ചു. ക്വിസ് ന്  പങ്കെടുത്തു എനിക്ക് ഇ -സർട്ടിഫിക്കറ്റ് ലഭിച്ചു

എന്റെ സ്വരങ്ങൾ

Image
 ഞാൻ ആദ്യമായ് ഒരു പാട്ടുപാടാനായി  എത്തിയ നിമിഷം. എന്റെ സ്വരങ്ങൾ ആദ്യമായ് ഒരു കവിതയുടെ താളത്തിൽ തെന്നിയോഴുകിയ മനോഹര സുദിനം. എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചു.. സന്തോഷം അതിലുപരി ആത്മവിശ്വാസം  

എന്റെ ഗാന്ധി

Image
*ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം* 151ആമത്തെ ഗാന്ധിജയന്തിദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കോളേജിൽ ഗൂഗിൾ മീറ്റിലൂടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.സ്വന്തം  ജീവിതം തന്നെ സന്ദേശം ആക്കിമാറ്റിയ മഹാത്മാഗാന്ധി എന്ന  മഹാനുഭാവന്റെ  ആശയങ്ങൾ എല്ലാവരിലേക്കും ഒരിക്കൽക്കൂടി  എത്തിക്കുവാൻ ഈ പരിപാടിയിൽ കൂടി സാധിച്ചു. നമ്മുടെ കോളേജിലെ സോഷിയോളജി വിഭാഗം അധ്യാപകൻ  റിജു സാറിന്റെ നേതൃത്വത്തിൽ ഗാന്ധി ക്ലബ്‌  സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ പരിപാടിയുടെ തുടക്കം ക്ലബ്‌ അംഗം ഹിമ യുടെ സ്വാഗത പ്രസംഗത്തോട് കൂടിയായിരുന്നു. അധ്യഷപ്രസംഗം ആദരണീയനായ  കോളേജ് യൂണിയൻ ചെയർമാൻ ഫാദർ ജോബിൻ നിർവഹിച്ചു.  മുഖ്യ പ്രഭാഷണത്തിനായി എത്തിയത് സദാനന്ദപുരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ  കോമേഴ്‌സ് വിഭാഗം അധ്യാപകൻ M ഗോപാലകൃഷ്ണൻ സർ ആയിരുന്നു.ആശംസ അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ റോയ് സാറും വിദ്യാർത്ഥി പ്രതിനിധി ആര്യയും  ആയിരുന്നു.  ശേഷം കവിതലാപനം,  ക്വിസ് മത്സരം,  പ്രസംഗമത്സരം, ഡോക്യൂമെന്ററി പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു. ഇടവേളകളിൽ എല്ലാവരെയും മത...