എന്റെ ഗാന്ധി
*ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം*
151ആമത്തെ ഗാന്ധിജയന്തിദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കോളേജിൽ ഗൂഗിൾ മീറ്റിലൂടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.സ്വന്തം ജീവിതം തന്നെ സന്ദേശം ആക്കിമാറ്റിയ മഹാത്മാഗാന്ധി എന്ന മഹാനുഭാവന്റെ ആശയങ്ങൾ എല്ലാവരിലേക്കും ഒരിക്കൽക്കൂടി എത്തിക്കുവാൻ ഈ പരിപാടിയിൽ കൂടി സാധിച്ചു. നമ്മുടെ കോളേജിലെ സോഷിയോളജി വിഭാഗം അധ്യാപകൻ റിജു സാറിന്റെ നേതൃത്വത്തിൽ ഗാന്ധി ക്ലബ് സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ പരിപാടിയുടെ തുടക്കം ക്ലബ് അംഗം ഹിമ യുടെ സ്വാഗത പ്രസംഗത്തോട് കൂടിയായിരുന്നു. അധ്യഷപ്രസംഗം ആദരണീയനായ കോളേജ് യൂണിയൻ ചെയർമാൻ ഫാദർ ജോബിൻ നിർവഹിച്ചു. മുഖ്യ പ്രഭാഷണത്തിനായി എത്തിയത് സദാനന്ദപുരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കോമേഴ്‌സ് വിഭാഗം അധ്യാപകൻ M ഗോപാലകൃഷ്ണൻ സർ ആയിരുന്നു.ആശംസ അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ റോയ് സാറും വിദ്യാർത്ഥി പ്രതിനിധി ആര്യയും ആയിരുന്നു. ശേഷം കവിതലാപനം, ക്വിസ് മത്സരം, പ്രസംഗമത്സരം, ഡോക്യൂമെന്ററി പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു. ഇടവേളകളിൽ എല്ലാവരെയും മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം നൽകുന്നതിനായി watch&win ചോദ്യങ്ങൾ ചോദിക്കുകയും വിജയികള്ക്ക് ഓൺലൈനായി തന്നെ പ്രൈസ് നൽകുകയും ചെയ്തു.ഗാന്ധിയ ആശയങ്ങൾക്കും അഹിംസയിലൂന്നിയ പ്രവൃത്തികൾക്കും മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലത്ത് എന്തുകൊണ്ടും പ്രസക്തമായ രീതിയിലുള്ള പരിപാടികളായിരുന്നു ഉൾപെടുത്തിയത്. അൻസു ബാബു നന്ദി അറിയിച്ചു പരിപാടി അവസാനിപ്പിച്ചു.

Comments
Post a Comment