തീയറ്റർ എഡ്യൂക്കേഷൻ

കേരള യൂണിവേഴ്സിറ്റി തീയറ്റർ വിഭാഗം അധ്യാപകനായ സതീഷ് സി നായർ സർ 'തീയറ്റർ ആർസുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.  9. 30ന് ആരംഭിച്ച ക്ലാസ് രണ്ടു വിഭാഗങ്ങളായിട്ടായിരുന്നു നടത്തിയത്. ആദ്യവിഭാഗത്തിൽ നാടക കലയെപ്പറ്റി വിശദമായി ക്ലാസ് എടുത്തു.  നാടകത്തെപ്പറ്റി പരാമർശിക്കുന്ന രണ്ടു ഗ്രന്ഥങ്ങൾ -പൊയറ്റിക്സ് (അരിസ്റ്റോട്ടിൽ ), നാട്യശാസ്ത്രം (ഭരതമുനി ). ഒപ്പം "ഒരു പൂർണ ക്രിയയുടെ അനുകരണമാണ് നാടകം "എന്ന അരിസ്റോട്ടിലിന്റ വാക്കുകളും കൂട്ടിച്ചേർത്തു. ഒപ്പം വ്യത്യസ്ത നാടക വേദികളെപറ്റിയും വ്യസ്തങ്ങളായ നാടകങ്ങളെപ്പറ്റിയും പറഞ്ഞു തന്നു. പ്രൊഫഷണൽ നാടകം ( കലയും സാമ്പത്തികവും ലക്ഷ്യമാക്കിയുള്ളത് )അമച്വർ നാടകം (കലയോടുള്ള താല്പര്യം ലക്ഷ്യമാക്കിഉള്ളത് ) തനതു നാടകം (നാടോടി ക്ലാസിക് കലകളുടെ മിശ്രണം ) സംഗീതനാടകം, ദരിദ്രനാടകം, പരിസ്ഥിതി നാടകംഎന്നിങ്ങനെ യുള്ള നാടകങ്ങളെപറ്റിയും സൂചിപ്പിച്ചു. ശബ്ദത്തിന്റയും താളത്തിന്റെയും പ്രാധാന്യത്തെ പറ്റിയും കൂട്ടിച്ചേർത്തു.പിന്നീടു രണ്ടാമത്തെ വിഭാഗത്തിൽ eങ്ങനെ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കാം എന്ന് പറഞ്ഞുതന്നു. അതനുസരിച്ചു 20 മിനിറ്റ് സമയം തന്നു. ഗ്രുപ്പുകളായി തിരിഞ്ഞു ഞങ്ങൾ സ്ക്രിപ്റ്റ് എഴുതി.. വേദിയിൽ അവതരിപ്പിച്ചു.നമ്മുടെ തെറ്റായ ജീവിത ശൈലികൾ നമ്മുടെ ശരീത്തെ രോഗങ്ങളുടെ കലവറആക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ ഒൻപതാം ക്ലാസിലെ  നാലാം അധ്യായമായ "ഊർജ്ജത്തിനായി ശ്വസിക്കാം" എന്ന ഭാഗമാണ് നാടകാവതരണത്തിനായി തിരഞ്ഞെടുത്തത്. ശ്വാസകോശസംബദ്ധമായ രോഗങ്ങളും ഉൾപ്പെടുത്തി ആറു പേരടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് നാടകം അവതരിപ്പിച്ചു. അധ്യാപകൻ അത് വിലയിരുത്തുകയും   മൂന്നാം സ്ഥാനവും ലഭിക്കുകയും ചെയ്തു.

Comments